പുതുക്കിയ ക്ഷേമ പെന്‍ഷന്‍ നവംബര്‍ മുതല്‍ പ്രാബല്യത്തില്‍. രണ്ടായിരം രൂപയാണ് നവംബറില്‍ ക്ഷേമ പെന്‍ഷനായി ലഭിക്കുക. അതോടൊപ്പം ഒരു കുടിശ്ശികയും ലഭിക്കും. അതായത് നവംബറില്‍ മാത്രം 3,600 രൂപ ഒരാള്‍ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ കൈയിലെത്തും. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	കുടിശ്ശികയടക്കം 3,600 രൂപ നവംബറില്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളേ ഇടതുപക്ഷ സര്‍ക്കാര്‍ പറയൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
	 
	1600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിച്ചാണ് രണ്ടായിരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. നവകേരള പിറവിയെന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പെന്‍ഷന്‍ അടക്കമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിച്ചത്. കേന്ദ്രം ഞെരുക്കുമ്പോഴും ചിട്ടയായ മണി മാനേജ്മെന്റിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.