ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ
						
		
						
				
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3,600 രൂപ വീതം ലഭിക്കും
			
		          
	  
	
		
										
								
																	കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് കുടിശ്ശികയായ ക്ഷേമ പെന്‍ഷന്‍ നവംബറില്‍ കൊടുത്തു തീര്‍ക്കും. നേരത്തെ ഉണ്ടായിരുന്ന കുടിശ്ശികയിലെ അവസാന ഗഡുവാണ് സര്‍ക്കാര്‍ ഇത്തവണത്തെ പെന്‍ഷനൊപ്പം വിതരണം ചെയ്യുന്നത്. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3,600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതോടൊപ്പം നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭ്യമാക്കും. 
	 
	നവംബര്‍ 20 മുതലാണ് പെന്‍ഷന്‍ വിതരണം തുടങ്ങുന്നത്. പ്രഖ്യാപിച്ച  ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി തന്നെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. നാടിനു നല്‍കിയ ഉറപ്പുകള്‍ നിറവേറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.