Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അച്ഛനെ കാണാതായപ്പോള്‍ വല്ലാതെ പേടിച്ചു, ഇപ്പോള്‍ ആശ്വാസമായി’; സിഐയുടെ മകള്‍

‘അച്ഛനെ കാണാതായപ്പോള്‍ വല്ലാതെ പേടിച്ചു, ഇപ്പോള്‍ ആശ്വാസമായി’; സിഐയുടെ മകള്‍
കൊച്ചി , ശനി, 15 ജൂണ്‍ 2019 (14:15 IST)
‘അച്ഛനെ കാണാതായപ്പോള്‍ വല്ലാതെ പേടിച്ചു, ഇപ്പോഴാണ് ആശ്വാസമായതെന്നും സന്തോഷമുണ്ട്‘ - എന്നും  കാണാതായ സർക്കിൾ ഇൻസ്പെക്ടർ വി എസ് നവാസിന്‍റെ മകള്‍.  

നവാസിനെ തമിഴ്‌നാട്ടില്‍ നിന്നാണ് കണ്ടെത്തിത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിന് അടുത്തുവച്ചാണ് കണ്ടെത്തിയത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരു ഉദ്യോഗസ്ഥനു  നവാസിനെ കണ്ടപ്പോള്‍ സംശയം തോന്നുകയും പുലർച്ചെ മൂന്നോടെ കേരളാ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

പൊലീസ് അയച്ചു നല്‍കിയ ഫോട്ടോകൾ പരിശോധിച്ചാണ് ട്രെയിനിനുള്ളത് നവാസ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാലക്കാട്ട് നിന്നുള്ള പൊലീസ് സംഘം അവിടെയെത്തി നവാസിനെ കാണുകയും വിവരങ്ങള്‍ അറിയിക്കുകയുമായിരുന്നു. വൈകിട്ടോടെ നവാസ് കൊച്ചിയിൽ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചിയിൽ നിന്ന് കാണാതായ നവാസ് കൊല്ലം – മധുര വഴി യാത്ര ചെയ്തതായാണ് സൂചന. കൊച്ചിയിൽ നിന്ന് ബസിലാണ് കൊല്ലത്തെത്തിയത്. കൊല്ലം– മധുര യാത്ര ട്രെയിനിലായിരുന്നു.

ഒരു യാത്ര പോകുന്നു എന്ന് ഭാര്യക്ക് മെസേജ് അയച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയ നവാസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കി. ഭര്‍ത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ മുഖ്യമന്ത്രിക്കും പൊലീസ് അധികാരികള്‍ക്കും പരാതി സമര്‍പ്പിക്കുക കൂടി ചെയ്‌തതോടെ ജനങ്ങളും ആശങ്കയിലായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലാരി വട്ടം മേല്‍പ്പാലം: സര്‍വ്വത്ര അഴിമതി, ദേശീയ പാത അതോറിറ്റിയുടെ അനുമതി പോലും വാങ്ങാതെയാണ് പാ‍ലം പണിതത്