Webdunia - Bharat's app for daily news and videos

Install App

പോലീസുകാരുടെ പരാതി പരിഹരിക്കാന്‍ ഡിജിപിയുടെ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുങ്ങി

ശ്രീനു എസ്
തിങ്കള്‍, 23 നവം‌ബര്‍ 2020 (08:40 IST)
പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരവും സര്‍വ്വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ സംസ്ഥാന പോലീസ് മേധാവിക്കു മുന്‍പില്‍ ഓണ്‍ലൈന്‍ വഴി അവതരിപ്പിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച്ച തുടക്കമാകും.
 
SPC TALKS TO COPS എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് തന്നെ ഡിജിപി ക്ക് പരാതി നല്‍കാമെന്നതാണ്. മുന്‍കൂട്ടി ലഭിച്ച പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം തിരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്ഥാന പോലീസ് മേധാവി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജീവിത പങ്കാളിക്കും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാം. 
 
കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ പരാതികളാണ് വ്യാഴാഴ്ച്ച പരിഗണിക്കുന്നത്. ഈ ജില്ലകളിലെ പരാതികള്‍ നവംബര്‍ 24 ന് മുന്‍പ് spctalkstocops.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ആഴ്ച്ചയില്‍ രണ്ട് ജില്ലകളിലെ വീതം പരാതികള്‍ ഇപ്രകാരം വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതിനായി പോലീസ് ആസ്ഥാനത്ത് പ്രത്യേക സെല്ലിന് രൂപം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments