Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അഭിറാം മനോഹർ

, ഞായര്‍, 2 ജൂണ്‍ 2024 (08:22 IST)
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,കോഴിക്കോട്,വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലയിലടക്കം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
 
വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളത്തീരത്തിന് അരികെ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതച്ചുഴി ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലും സ്ഥ്ഹിതി ചെയ്യുന്നു. ഇതിനൊപ്പം പടിഞ്ഞാറൻ കാറ്റും സജീവമായതിനാൽ സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lok Sabha Election Exit Poll 2024 Live: കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം, എല്‍ഡിഎഫ് തകരും, ബിജെപി അക്കൗണ്ട് തുറക്കും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍