Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 7 January 2025
webdunia

കോമറിൻ മേഖലയിൽ ചക്രവാതചുഴി, കേരളത്തിൽ അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത

കോമറിൻ മേഖലയിൽ ചക്രവാതചുഴി, കേരളത്തിൽ അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത
, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (19:45 IST)
കോമറിന്‍ മേഖലക്കും സമീപ പ്രദേശത്തിനു മുകളില്‍ ചക്രവാതചുഴി നിലനില്കുന്നതിനാല്‍
കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേരള കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
 
ഇന്ന് ലക്ഷദ്വീപ് തീരവും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നാളെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ജാഗ്രത, കൊവിഡ് വ്യാപനത്തിൽ അധിക നിയന്ത്രണങ്ങളില്ല