കേരളത്തിലെ പകല്‍ താപനിലയില്‍ ഉണ്ടായ വലിയ വര്‍ധനവിനിടെ സംസ്ഥാനത്ത് ലഭിച്ച ശൈത്യകാല മഴയിലും വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ 28 വരെയുള്ള സീസണില്‍ ലഭിക്കേണ്ട ശൈത്യകാലമഴയ്ല്‍ 66 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 21.0 മില്ലീമീറ്റര്‍ മഴയായിരുന്നു ഈ സമയത്ത് കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 7.2 ശതമാനം മഴ മാത്രമാണ് ഈ കാലയാളവില്‍ ലഭിച്ചത് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
മുന്‍വര്‍ഷം ഇക്കാലയളവില്‍ 29.7 മില്ലീമീറ്റര്‍ മഴയും 2023ല്‍ 37.4 മില്ലീമീറ്ററും 2022ല്‍ 57.1 മില്ലീമീറ്റമഴയും ലഭിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ 9 ദിവസവും ഫെബ്രുവരിയില്‍ 7 ദിവസവും മാത്രമാണ് മഴ ലഭിച്ചത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ മഴ ലഭിക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. മാര്‍ച്ചിലെ ആദ്യദിനസങ്ങളില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി മധ്യ- തെക്കന്‍ കേരളത്തില്‍ പലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്.
മഴ ലഭിക്കുമെങ്കിലും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില വര്‍ഷിക്കുമെന്നും വടക്കന്‍ കേരളത്തിലും തെക്കെ മേഖലയിലും സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.