Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ഉയർന്ന പ്രതിദിന നിരക്ക്; സംസ്ഥാനത്ത് ഒറ്റദിവസം 7,445 പേർക്ക് കൊവിഡ്, 6,965 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

വീണ്ടും ഉയർന്ന പ്രതിദിന നിരക്ക്; സംസ്ഥാനത്ത് ഒറ്റദിവസം 7,445 പേർക്ക് കൊവിഡ്, 6,965 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ
, ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (18:14 IST)
സംസ്ഥാനത്ത് 7,445 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 6,965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതിൽ 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 97 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 3,391 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റിവ് ആയി. 56,709 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,17,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 
24 മണിക്കൂറിനിടെ 54,493 സാമ്പിളുകളാണ് പരിശോധിച്ചത്. 21 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 677 ആയി. സംസ്ഥാനത്തെ വിവിധ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,831 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,770 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,752 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17 പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇന്ന് പ്രഖ്യാപിച്ചു. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 655  ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
 

ഇന്നത്തെ രോഗികളൂടെ ജില്ല തിരിച്ചുള്ള കണക്ക്

 
കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125
 

സമ്പർക്ക രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

 
കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂര്‍ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂര്‍ 283, പത്തനംതിട്ട 188, കാസര്‍ഗോഡ് 238, വയനാട് 151, ഇടുക്കി 77 
 

നെഗറ്റിവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 
തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂര്‍ 215, പാലക്കാട് 206, മലപ്പുറം 399, കോഴിക്കോട് 403, വയനാട് 117, കണ്ണൂര്‍ 153, കാസര്‍ഗോഡ് 210
 

പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ 

 
തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാര്‍ഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷൻ ഫിഫ്റ്റി ഇന്ത്യയിലേയ്ക്ക് !