Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുതിർന്ന ആർഎസ്എസ് പ്രചാരകനും ചിന്തകനുമായ പി പരമേശ്വരൻ അന്തരിച്ചു

മുതിർന്ന ആർഎസ്എസ് പ്രചാരകനും ചിന്തകനുമായ പി പരമേശ്വരൻ അന്തരിച്ചു

അഭിറാം മനോഹർ

, ഞായര്‍, 9 ഫെബ്രുവരി 2020 (10:39 IST)
രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ മുതിർന്ന പ്രചാരകനും ചിന്തകനുമായ പി പരമേശ്വരൻ(93) അന്തരിച്ചു.ഒറ്റപാലം ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിക്ക് സ്വദേശമായ മുഹമ്മയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
 
1927ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലായിരുന്നു പി പരമേശ്വരന്റെ ജനനം. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കിയ പി പരമേശ്വരൻ വിദ്യഭ്യാസകാലത്താണ് ആർ‌ എസ് എസ് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നത്. 1951 മുതൽ സജീവ പ്രവർത്തകനായ പരമേശ്വരനാണ് കേരളത്തിൽ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ പ്രധാന പങ്കുവഹിച്ചത്. 
 
ഡല്‍ഹി ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഭാരതീയവിചാരകേന്ദ്രം എന്നിവയുടെ ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. മികച്ച പ്രാസംഗികനായും എഴുത്തുകാരനായും അറിയപ്പെട്ടു. പരമേശ്വരന്റെ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ രാജ്യം പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീര്‍ത്തി പുരസ്‌കാരമുൾപ്പടെ നിരവധി മറ്റ് ബഹുമതികളും നേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ: ചൈനയിൽ മാത്രം മരണം 800 കടന്നു