Select Your Language

Notifications

webdunia
webdunia
webdunia
webdunia

2020 ഒക്ടോബര്‍ മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു

2020 ഒക്ടോബര്‍ മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (18:36 IST)
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ, ഗതാഗത വകുപ്പുമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലെ നിര്‍ദ്ദേശം മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.  
 
2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്. സംസ്ഥാനത്തെ സ്റ്റേജ് ,കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ജൂലൈ 1ന് ആരംഭിച്ച രണ്ടാം ക്വാര്‍ട്ടറിലെയും ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെയും വാഹന നികുതികള്‍ അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചെന്നും മന്ത്രി  ആന്റണി രാജു പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് നാഥനില്ലാക്കളരി, ആരാണ് തീരുമാനമെടുക്കുന്നതെന്ന് ആർക്കും അറിയില്ല: രൂക്ഷവിമർശനവുമായി കപിൽ സി‌ബൽ