Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂളുകള്‍ തുറക്കുന്നതിനെ പറ്റി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ യോഗം 17ന്

സ്‌കൂളുകള്‍ തുറക്കുന്നതിനെ പറ്റി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ യോഗം 17ന്

ശ്രീനു എസ്

, വ്യാഴം, 10 ഡിസം‌ബര്‍ 2020 (19:43 IST)
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെ പറ്റി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഈ മാസം 17 നാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നരവധി സ്‌കൂളുകള്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍  സ്‌കൂളുകള്‍ തുറക്കണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ വിദ്യാഭ്യാസമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ള മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥന്‍മാരും പങ്കെടുക്കും. കുറച്ചുനാളുകളായി സ്‌കൂളുകള്‍ തുറക്കുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 
        
പൊതുപരീക്ഷ ഉള്ളതിനാല്‍ പത്ത്,പ്ലസ്ടു ക്ലാസ്സുകളിലെ കുട്ടികള്‍ക്കായിരിക്കും ക്ലാസ്സുകള്‍ തുടങ്ങുക. ജനുവരി ആദ്യവാരം തന്നെ ക്ലാസ്സുകള്‍ തുടങ്ങാനായരിക്കും തീരുമാനം. ഡിസംബര്‍ 17 മുതല്‍ തന്നെ ഈ ക്ലാസ്സുകളിലെ അധ്യാപകരോട് സ്‌കൂളുകളില്‍ എത്താന്‍ പറഞ്ഞിട്ടുണ്ട്. പരീക്ഷാ അടിസ്ഥാനത്തിലുള്ള ക്ലാസ്സുകള്‍ ആയിരിക്കും ഉണ്ടാകുക. അടുത്ത വര്‍ഷം ഏപ്രിലില്‍ തന്നെ പരീക്ഷകളും ഉണ്ടാകാനാണ് സാധ്യത. അതേസമയം മറ്റുക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഈ അധ്യയന വര്‍ഷം പരീക്ഷയും  ക്ലാസ്സും ഉണ്ടാകാന്‍ സാധ്യത ഇല്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4470 പേര്‍ക്ക്; 26 മരണം; 4847 പേര്‍ക്ക് രോഗമുക്തി