സംസ്ഥാനത്ത് ഭൂനികുതി കുത്തനെ ഉയര്‍ത്തി. നിലവിലുള്ള സ്ലാബുകളില്‍ 50ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഭൂനികുതി പരിഷ്‌കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 8.1 ആര്‍ വരെ വിസ്തൃതിയുള്ള ഭൂമിക്ക് ആദ്യ സ്ലാബിലെ അഞ്ച് രൂപ എന്നത് 7.5 രൂപയായി കൂട്ടി.
അതേസമയം മുനിസിപ്പല്‍ കൗണ്‍സില്‍ പ്രദേശങ്ങളില്‍ 2.43 ആര്‍ വരെയുള്ള ഭൂമിക്ക് 10 രൂപയായിരുന്നു നിരക്ക്. ഇനിമുതല്‍ അത് 15 രൂപ ആയിരിക്കും. കൂടാതെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 1.62 ആര്‍ വരെയുള്ള ഭൂമിക്ക് 20 രൂപയായിരുന്നു. ഇനിമുതല്‍ 30 രൂപയാകും. 1.62 ആര്‍ മുകളിലുള്ള ഭൂമിക്ക് 30 രൂപയായിരുന്നു. ഇത് 45 രൂപയായി.