Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ വേനൽമഴ ലഭിച്ചത് 85 % അധികം, ഏറ്റവും കൂടുതൽ എറണാകുളത്ത്

ഇത്തവണ വേനൽമഴ ലഭിച്ചത് 85 % അധികം, ഏറ്റവും കൂടുതൽ എറണാകുളത്ത്
, ചൊവ്വ, 31 മെയ് 2022 (21:34 IST)
സംസ്ഥാനത്ത് ഇത്തവണ 85 ശതമാനത്തിലധികം വേനൽമഴ ലഭിച്ചതായി കണക്കുകൾ. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 361.5 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ 668.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വര്ഷം ഇത് 751 മില്ലിമീറ്റർ മഴയായിരുന്നു.
 
എല്ലാ ജില്ലകളിലും സാധാരണ ലഭിക്കുന്നതിനേക്കാൾ മഴ ലഭിച്ചു. എറണാകുളം ജില്ലയിൽ1007.6 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 971.6 മില്ലിമീറ്റര്‍ മഴ ലഭിച്ച കോട്ടയവും 944.5 മില്ലിമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയുമാണ് തൊട്ടുപിറകില്‍. പാലക്കാട് 396.8, കാസർകോഡ് 473 മില്ലിമീറ്റർ എന്നിങ്ങനെയാണ് കണക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മങ്കിപോക്സ് : രോഗികൾക്ക് 21 ദിവസം ഐസൊലേഷൻ, സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രം