Select Your Language

Notifications

webdunia
webdunia
webdunia
webdunia

നികുതി വെട്ടിച്ച് പച്ചക്കറി വാഹനങ്ങളില്‍ ബിഡി കടത്ത്; നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ പിടിച്ചെടുത്തത് 5270 പാക്കറ്റ് ബീഡി, കനത്ത പിഴ ചുമത്തി

നികുതി വെട്ടിച്ച് പച്ചക്കറി വാഹനങ്ങളില്‍ ബിഡി കടത്ത്; നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ പിടിച്ചെടുത്തത് 5270 പാക്കറ്റ് ബീഡി, കനത്ത പിഴ ചുമത്തി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 ജൂണ്‍ 2022 (08:44 IST)
നികുതി വെട്ടിച്ച് പച്ചക്കറി വാഹനങ്ങളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 5270 പാക്കറ്റ് ബീഡി സംസ്ഥാന ചരക്ക് സേവന നികുതി  വകുപ്പ്  ഇന്റലിജന്‍സ് വിഭാഗം  പിടികൂടി. സംസ്ഥാന അതിര്‍ത്തികളില്‍ നികുതി വകുപ്പ് സ്ഥാപിച്ച എ.എന്‍.പി.ആര്‍ (ANPR) നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഇന്റലിജന്‍സ് വിഭാഗം രണ്ടാഴ്ച്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറികള്‍ക്കൊപ്പം ബീഡി കടത്തിക്കൊണ്ടുവന്ന വാഹനം ആര്യങ്കാവില്‍ പിടിയിലായത്. രണ്ടുവാഹനങ്ങളാണ് പിടിയിലായത്.
 
TN-36 BY 5386 നമ്പര്‍  പിക്ക് അപ്പ് വാനില്‍ നിന്ന് നാലു ബീഡി കമ്പനികളുടെ 3320 പാക്കറ്റ് ബീഡിയാണ്  പിടികൂടിയത്. ജി.എസ്.ടി  നിയമത്തിലെ വകുപ്പ് 130 പ്രകാരം നോട്ടീസ് നല്‍കി 5,31,200 രൂപ സര്‍ക്കാരിലേക്ക് ഈടാക്കി. TN-76 AR 5087 നമ്പര്‍ പിക്ക് അപ്പ് വാനില്‍ കടത്തിക്കൊണ്ടു വന്ന 1950  പാക്കറ്റ് ബീഡി ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  പിടികൂടിയത്. ജി.എസ്.ടി  നിയമത്തിലെ വകുപ്പ്  130 പ്രകാരം നോട്ടീസ് നല്‍കി 4,80,000 രൂപ ഈടാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി; ദമ്പതികള്‍ അറസ്റ്റില്‍