Publish Date: Sat, 02 Apr 2022 (13:44 IST)
Updated Date: Sat, 02 Apr 2022 (13:46 IST)
കോഴിക്കോട് അനധികൃത മദ്യവില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍. വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനി സ്വദേശി ജമീല(42) ആണ് അറസ്റ്റിലായത്. ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 51 ബോട്ടില്‍ ബിയര്‍ പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വെള്ളയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സനീഷ് യു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.