Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

അഭിറാം മനോഹർ

, തിങ്കള്‍, 31 മാര്‍ച്ച് 2025 (10:53 IST)
പഠനഭാരം മൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി പൊതുവിദ്യാലയങ്ങളില്‍ സുംബാ ഡാന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരായ കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ബാല്യത്തിനും യുവത്വത്തിനും ഒപ്പം സര്‍ക്കാര്‍ എന്ന പേരില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിദഗ്ധരുടെ യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചത്.
 
ഇക്കാര്യം അടുത്ത അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കുന്നതിനെ പറ്റി ആലോചിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിദ്യഭ്യാസമന്ത്രിയായ വി ശിവന്‍കുട്ടിയും വേദിയിലുണ്ടായിരുന്നു. രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടന നേതാക്കള്‍,സാംസ്‌കാരിക പ്രമുഖര്‍, വിഷയത്തിലെ വിദഗ്ധര്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
 
തെറ്റുചൂണ്ടിക്കാണിക്കുന്ന അധ്യാപകരെ കുറ്റക്കാരാക്കുന്ന രക്ഷിതാക്കളുടെ സമീപനം മാറണമെന്നും ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ജനകീയ സമിതികൾ ഉയരണമെന്ന നിര്‍ദേശം യോഗത്തിൽ ഉയര്‍ന്നു. സ്‌കൂളുകളില്‍ മെന്റല്‍ ഹെല്‍ത്ത് ടീം രൂപീകരിക്കുന്നതും ക്യാപസുകളില്‍ ലഹരി ഉപയോഗം അറിയുന്നതിനായി വൈദ്യപരിശോധന നടത്തുന്നതുമടക്കം സുപ്രധാന നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്