Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് വ്യാപക കടയടപ്പ് സമരം

Kerala Traders

ശ്രീനു എസ്

, ചൊവ്വ, 6 ജൂലൈ 2021 (07:40 IST)
സംസ്ഥാനത്ത് ഇന്ന് വ്യാപക കടയടപ്പ് സമരം. കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ കടകളും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളാണ് സമരം നടത്തുന്നത്. ഇന്ന് രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് കടകള്‍ അടച്ചിടുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ എല്ലാ കടകളും സമരത്തില്‍ പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം.
 
അതേസമയം ഇന്ന് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ജില്ലാകളക്ടര്‍മാരുമായി ചര്‍ച്ചചെയ്യും. ഇതിനു ശേഷം ഇളവുകള്‍ പ്രഖ്യാപിക്കും. എന്നാല്‍ കേരളത്തില്‍ ടിപിആര്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം