Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിനു പൊള്ളുന്നു ! പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക, ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

കേരളത്തിനു പൊള്ളുന്നു ! പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക, ആറ് ജില്ലകളില്‍ മുന്നറിയിപ്പ്
, തിങ്കള്‍, 14 മാര്‍ച്ച് 2022 (07:50 IST)
സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ ജില്ലകളില്‍ സാധാരണ അനുഭവപ്പെടുന്ന ചൂടിനേക്കാളും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും. താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും സൂര്യതാപത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. നിര്‍ജലീകരണത്തിനു സാധ്യത കൂടുതല്‍ ആയതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ഉച്ചസമയത്ത് അത്യാവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുക്രെയ്‌ൻ സൈനിക താവളത്തിന് നേരെ റഷ്യൻ വ്യോമാക്രമണം: 35 പേർ കൊല്ലപ്പെട്ടു, 134 പേർക്ക് പരിക്ക്