Publish Date: Tue, 27 Dec 2022 (12:41 IST)
Updated Date: Tue, 27 Dec 2022 (12:44 IST)
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ പരക്കെ മഴലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
കന്യാകുമാരിക്കും ലക്ഷദ്വീപിനും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ കിട്ടും.മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.