മഹാരാഷ്ട്രയിൽ കുടിയേറ്റ തൊഴിലാളികൾ ചരക്ക് തീവണ്ടി ഇടിച്ച് മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി.സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി സംസാരിച്ചെന്നും അദ്ദേഹം കാര്യങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. അത്യന്തം വേദനാജനകം എന്നാണ് അദ്ദേഹം അപകടത്തെ പറ്റി കുറിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.15ഓടെയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 പേരെ ട്രെയിൻ ഇടിച്ചത്.നാട്ടിലേക്ക് നടന്നുപോവുകയായിരുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന സംഘം ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു.സംഭവത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങും അനുശോചനം രേഖപ്പെടുത്തി.