Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യപ്രദേശിലേയ്ക്ക് റെയിൽവേ ട്രാക്ക് വഴി നടന്നു, മഹാരാഷ്ട്രയിൽ 14 കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു

വാർത്തകൾ
, വെള്ളി, 8 മെയ് 2020 (08:41 IST)
മഹരാാഷ്ട്രയിൽ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ട്രാക്കിൽ ഉറങ്ങി കിടക്കുകയായിരുന്ന 14 കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ വെള്ളിയാഴ്ച പുലർച്ചെ 5.50 ഓടെയായിരുന്നു അപകടം.അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ലോക്ഡൗണിൽ കുടുങ്ങിയതോടെ മഹാരാഷ്ട്രയിൽനിന്നും മധ്യപ്രദേശിലേക്ക് റെയിൽൽവേ ട്രാക്ക് വഴി നടന്നുപോവുകയായിരുന്നു തൊഴിലാളികളുടെ സംഘം, ട്രാക്കിൽ വിശ്രമിയ്ക്കുന്നതിടെ ഉറങ്ങിപ്പോവുകയായിരുന്നു. ചർക്കുതീവണ്ടി തട്ടിയാണ് അപകടം ഉണ്ടായത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിരോധത്തിന് അമുക്കുരവും ഇരട്ടിമധുരവും, പഠനം തുടങ്ങി കേന്ദ്രം