Publish Date: Mon, 02 Jul 2018 (17:10 IST)
Updated Date: Mon, 02 Jul 2018 (17:12 IST)
കൊച്ചി: കെവിൻ വധക്കേസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാന്ധി നഗർ എസ് ഐ എം എസ് ഷിബു നിയമ ലംഘനം നടത്തിയെന്ന് ഏറ്റുമാനൂർ കോടതി. നീനുവിനെ കാണാനില്ലെന്ന പിതാവ് ചാക്കോയുടെ പരാതിയിൽ എസ് ഐ സ്വീകരിച്ച നടപടിക്കെതിരെയാണ് കോടതിയുടെ വിമർശനം.
ചാക്കോയുടെ ജാമ്യ ഹർജ്ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. നിയമമനുസരിച്ചുള്ള നീക്കമല്ല വിഷയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പരാതി ലഭിച്ച ഉടൻ നീനുവിനെ കണ്ടെത്തി മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.