Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Kerala, Onam, Central Government denied Special Rice, Modi Government

അഭിറാം മനോഹർ

, ബുധന്‍, 5 നവം‌ബര്‍ 2025 (11:53 IST)
പിഎം ശ്രീ പദ്ധതിയിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതില്‍ സിപിഐക്ക് അതൃപ്തി. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും സാങ്കേതിക വാദങ്ങള്‍ നിരത്തി വിദ്യഭ്യാസ വകുപ്പ് കത്ത് അയക്കാന്‍ വൈകുന്നതിലാണ് അമര്‍ഷം പുകയുന്നത്. വരുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐ വിഷയം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. അതേസമയം എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ഇന്നലെ കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കുമെന്നാണ് വിവരം.
 
പിഎം ശ്രീ പദ്ധതി ഒപ്പിട്ടതിന് പിന്നാലെ വലിയ വിമര്‍ശനമാണ് സിപിഐ ഉയര്‍ത്തിയത്. പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് കാണിച്ച് കത്തയക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സിപിഐ നിലപാടില്‍ നിന്നും അയഞ്ഞത്. എന്നാല്‍ ബുധനാഴ്ച കേന്ദ്രത്തിന് അയക്കേണ്ട കത്ത് ഇത് വരെ അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി