റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളിൽ സ്ഥിരീകരിക്കപ്പെട്ട പ്രത്യേക തരം കൊവിഡ് വൈറസ് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ളതാണെന്ന് പഠനങ്ങൾ. ഈ വൈറസിനെതിരെ നിലവിലെ കൊവിഡ് വാക്സിനുകൾ ഫലപ്രദമാകില്ലെന്ന് ഗവേഷകർ പറയുന്നു. 2020കളുടെ അവസാന സമയത്താണ് റഷ്യയില്‍ കോസ്റ്റാ 1, കോസ്റ്റാ 2 വൈറസുകളെ വവ്വാലില്‍ കണ്ടെത്തുന്നത്.
സാർസ് ബീറ്റ കൊറോൺ വൈറസ് (സാര്‍ബക്കോ വൈറസ്) വിഭാഗത്തില്‍പ്പെട്ട ഒരു തരം കൊറോണ വൈറസിനെയാണ് റൈനോപസ് ഹിപ്പോസിഡറോസിസ് (rhinopus hiposiderosis) അഥവാ ലെഷര്‍ ഹോഷൂ ബാറ്റ്‌സ്(lesser horseshoe bats) എന്ന കുഞ്ഞു വവ്വാലുകളില്‍ കണ്ടെത്തിയിരുന്നത്. ഈ വൈറസുകൾക്ക് സാർസ് കൊവി 2 വൈറസുകളെ പോലെ മനുഷ്യകോശങ്ങളിലേക്ക് കടക്കാനാകും.
പത്ത് ഗ്രാമിൽ താഴെ മാത്രം തൂക്കം വരുന്ന കുഞ്ഞുവവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവയ്ക്ക് അധിക ദൂരം പറക്കാൻ സാധ്യമല്ല എന്നതിനാൽ വൈറസ് മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയില്ല. ഈ വൈറസ് ഇതുവരെ മനുഷ്യരിൽ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഒരു വലിയ പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന ഭീതി പഠനത്തിന്റെ ഫലത്തില്‍ ആവശ്യമില്ലെന്നാണ് വിദഗ്ധർ കരുതുന്നത്.