കിഫ്‌ബിക്കെതിരെ കേസെടുത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ അതിനെ നേരിടുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്‌ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് മന്ത്രി എഫ്‌ബി പോസ്റ്റിലൂടെ വെല്ലുവിളിച്ചു.
കിഫ്‌ബി സിഇഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും അടുത്ത ആഴ്‌ച ചോദ്യം ചെയ്യാലിന് ഹാജരാകാൻ ഇഡി ഇന്നലെ നോട്ടീസ് നൽകിയിരുന്നു. കിഫ്‌ബി അക്കൗണ്ടുള്ള മേധാവികൾക്കും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി. കേന്ദ്രാനുമതിയില്ലതെ കിഫ്‌ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.