അമിതമായി വായ്‌പയെടുക്കുന്നത് കേരളത്തിന് ഭാവിയിൽ വലിയ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് (ആർജിഐഡിഎസ്) സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സാഹചര്യങ്ങൾ വിലയിരുത്തി പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തണം, വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധനം തൊഴിലില്ലായ്‌മ വർധിപ്പിച്ചു. ദരിദ്രർക്കു പിന്തുണ നൽകുന്നതു പോലെയുള്ള പദ്ധതികൾ നടപ്പാക്കിയാൽ മാത്രമേ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകുവെന്നും കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്വീകരിക്കുന്ന താൽക്കാലിക നടപടികളിലൂടെ ഇല്ലാതാക്കാനാകില്ലെന്നും മൻമോഹൻ സിങ് പറഞ്ഞു.