Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

kite

അഭിറാം മനോഹർ

, ചൊവ്വ, 1 ഏപ്രില്‍ 2025 (17:13 IST)
നിത്യജീവിതത്തില്‍ എ.ഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ച് ഏപ്രില്‍12ന് ആരംഭിക്കുന്നു. 
 
രജിസ്‌ട്രേഷന്‍: www.kite.kerala.gov.in വെബ്‌സൈറ്റിലൂടെ
 
ഫീസ്: 2,360 രൂപ (ജിഎസ്ടി ഉള്‍പ്പെടെ)
 
സീറ്റ്: ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2,500 പേര്‍ക്ക് മാത്രം
 
സര്‍ട്ടിഫിക്കേഷന്‍: കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്
 
കോഴ്‌സ് ഘടന:
 
ദൈനംദിന ജീവിതത്തില്‍ എഐ ടൂളുകളുടെ ഫലപ്രദമായ ഉപയോഗം
 
ഓഫീസ് ടാസ്‌ക്കുകള്‍, സോഷ്യല്‍ മീഡിയ ഉള്ളടക്ക നിര്‍മ്മാണം, കല/സാഹിത്യ മേഖലകള്‍
 
പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, ഉത്തരവാദിത്തപരമായ എഐ ഉപയോഗം തുടങ്ങിയ വിഷയങ്ങള്‍
 
ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകള്‍, റിസോഴ്‌സ് മെറ്റീരിയല്‍, ആഴ്ചതോറും ലൈവ് സെഷനുകള്‍
 
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ടൂളുകള്‍ ഉള്‍പ്പെടുത്തി മെച്ചപ്പെടുത്തിയ പുതിയ കോഴ്സിന്റെ ഒന്നാം ബാച്ചില്‍500-ല്‍ അധികം പേരാണ് പഠനം പൂര്‍ത്തിയാക്കിയത്. അരലക്ഷത്തിലധികം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ കൂള്‍ പ്ലാറ്റ്ഫോമിലാണ് പരിശീലനം.20പഠിതാക്കള്‍ക്ക് ഒരു മെന്റര്‍ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം