Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി

Prithviraj (Empuraan)

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 1 ഏപ്രില്‍ 2025 (13:20 IST)
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് വരുത്തിയത്. കൂടാതെ നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുമുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവന്‍ ഒഴിവാക്കി. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജറംഗി എന്നതു മാറ്റി ബല്‍ദേവ് എന്നാക്കി.
 
അതേസമയം എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. എല്ലാം കച്ചവടമെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായിട്ടാണ് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി പ്രതികരിക്കുന്നത്. ആളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം എമ്പുരാന്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് നല്ല കാര്യങ്ങള്‍ സംസാരിക്കു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
 
അതേസമയം എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ് നടത്തുന്നത്. അല്ലാതെ ആരുടെയും സമ്മര്‍ദ്ദം കാരണം അല്ല. മോഹന്‍ലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് ആന്റണി പറഞ്ഞു. സിനിമയുടെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി