Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഗികളുടെ എണ്ണം വർധിച്ചാൽ സർക്കാർ വിചാരിച്ചാൽപോലും നിയന്ത്രിക്കാനാകില്ല, വിദേശത്തുനിന്നുമെത്തുന്നവർ വീട്ടിലിരിക്കണം: കെകെ ശൈലജ

രോഗികളുടെ എണ്ണം വർധിച്ചാൽ സർക്കാർ വിചാരിച്ചാൽപോലും നിയന്ത്രിക്കാനാകില്ല, വിദേശത്തുനിന്നുമെത്തുന്നവർ വീട്ടിലിരിക്കണം: കെകെ ശൈലജ
, ഞായര്‍, 22 മാര്‍ച്ച് 2020 (08:35 IST)
തിരുവനന്തപുരം: വിദേശത്തുനിന്ന്​വന്ന് നിരീക്ഷണത്തിലിരിക്കാന്‍ തയാറാകാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കേണ്ടി വരുമന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ തയ്യാറാവാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 
 
വിദേശത്തുനിന്ന്​ വന്നവര്‍ വീട്ടിലിരിക്കാന്‍ തയാറാകണം. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും നിയന്ത്രിക്കാനാകില്ല. സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസ്​രജിസ്റ്റര്‍ ചെയ്യേണ്ടി വരും. അങ്ങനെ ചെയതാല്‍ ജോലി പോലും പോകുന്ന സ്ഥിതിയുണ്ടാകും. മൂന്ന് ഘട്ടങ്ങളിലേക്ക് പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
 
അതേസമയം ഇന്നലെ പുതിയ 12 ഫലങ്ങൾകൂടി പോസിറ്റീവ് ആയതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 52ൽ എത്തി. ഇതിൽ 49 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 315 ആയി വർധിച്ചു. കോവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് തുടക്കമായി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യംമുഴുവൻ വീടുകൾക്കുള്ളിൽ, ജനതാ കർഫ്യു ആരംഭിച്ചു