ഹൈബി ഈഡന് വേണ്ടി വോട്ട് തേടി മകൾ നാലു വയസ്സുകാരി ക്ലാരയും
ഹൈബിയുടെ ഭാര്യയും നിയമവിദ്യാർത്ഥിയുമായ അന്നയും പ്രചരണ രംഗത്ത് മുഴുവൻ സമയവുമുണ്ട്.
വേനലവധിക്കാലമായതിനാൽ ബോറടിച്ചിരിക്കുകയായിരുന്നു നാലര വയസ്സുകാരി ക്ലാര. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരക്കിലായിരിക്കുന്ന അമ്മയെ സഹായിക്കാം എന്ന് കൊച്ചു മിടുക്കി വിചാരിച്ചു. ആരണ് ക്ലാര എന്നല്ലേ? എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ മകളാണ് നാലു വയസ്സുകാരി ക്ലാര.
ഡാഡ എന്നാണ് ഹൈബിയെ മകൾ വിളിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചപ്പോൾ ഡാഡയ്ക്ക് വേണ്ടി കൊച്ചു ക്ലാരയും പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് ഇപ്പോൾ.
പ്രചാരണത്തിന് മകളെത്തിയപ്പോൾ പിന്നെ മകളെ കൈയിലേന്തിയാണ് ഹൈബിയുടെ വോട്ടു ചോദിക്കൽ.ഹൈബിയുടെ ഭാര്യയും നിയമവിദ്യാർത്ഥിയുമായ അന്നയും പ്രചരണ രംഗത്ത് മുഴുവൻ സമയവുമുണ്ട്.