Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിരിയാണിയെ ചൊല്ലി കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ; ഒൻപത് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ബിജ്നോറിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് സംഭവം.

Congress
, ഞായര്‍, 7 ഏപ്രില്‍ 2019 (15:22 IST)
ബിരിയാണിയെ ചൊല്ലി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒൻപതു പേരേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബിജ്നോറിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് സംഭവം. 
 
കോൺഗ്രസിന്റെ ബിജ്നോർ സ്ഥാനാർത്ഥി നസിമുദ്ദീൻ സിദ്ദിഖിയുടെ അനുയായികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ബിരിയാണി ആദ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള പിടിവലി ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. യോഗത്തിൽ ബിരിയാണി വിളമ്പിയത് അനുവാദം വാങ്ങാതെ എന്ന് ചൂണ്ടിക്കാണിച്ച് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 
 
മുൻ എംഎൽഎ മൗലാന ജമീലിന്റെ വീട്ടിലാണ് തെരഞ്ഞെടുപ്പ് യോഗം നടന്നത്. അടുത്തിടെ കോൺഗ്രസിലേക്ക് മാറിയ നേതാവാണ് ജമീൽ. തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം ബിരിയാണി വിളമ്പുന്നതിനിടയിലാണ് പ്രശ്നം ഉടലെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനത്തിൽ സ്പെഷ്യൽ ഭക്ഷണം ഓർഡർ ചെയ്യരുത്; പൈലറ്റുമാരുടെ ഭക്ഷണ കാര്യത്തിൽ കർശന നിർദേശവുമായി എയർ ഇന്ത്യ