Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത് ഇടപഴകിയ സമയത്ത് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി

Rape Case
, ചൊവ്വ, 8 ജൂണ്‍ 2021 (15:22 IST)
കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലും ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ യുവതിയും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒന്നിച്ചാണ് താമസിച്ചിരുന്നത്. കൊച്ചി മറൈന്‍ ഡ്രൈവിന് സമീപമുള്ള ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഇരുവരും വളരെ അടുത്ത ബന്ധത്തിലായിരുന്നു. അടുത്ത് ഇടപഴകുന്നതിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ഫ്‌ളാറ്റില്‍ താമസിക്കുന്നതിനിടെ മാര്‍ട്ടിന്‍ യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങി. പീഡനം സഹിക്കാന്‍ വയ്യാതെ യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മാര്‍ട്ടിന്‍ ഈ യുവതിയെ വീണ്ടും ഫ്‌ളാറ്റിലേക്ക് എത്തിക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിസംബറോടെ രാജ്യത്ത് 94 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കും