Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡേറ്റിങ് ആപ്പുകള്‍ വഴി പരിചയപ്പെടും, ഒരുമിച്ച് താമസിക്കാന്‍ താല്‍പര്യമുള്ള യുവതികളെ ഫ്‌ളാറ്റിലേക്ക് വിളിക്കും; മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ യുവതികള്‍

Kochi Flat Rape Case
, വെള്ളി, 11 ജൂണ്‍ 2021 (09:40 IST)
കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ മട്ടന്നൂര്‍ സ്വദേശിയായ ഇരുപത്തിയേഴുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ കേസുകള്‍. മാര്‍ട്ടിനെതിരെ പീഡന പരാതിയുമായി കാക്കനാട് സ്വദേശിയായ യുവതിയും രംഗത്തെത്തി. രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴികള്‍ അനുസരിച്ചു മട്ടന്നൂരിലെ യുവതി രക്ഷപ്പെട്ട ശേഷമാണു മാര്‍ട്ടിന്‍ കാക്കനാട്ടെ യുവതിയെ അവരുടെ ഫ്‌ളാറ്റിലെത്തി ഉപദ്രവിച്ചത്. ഡേറ്റിങ് ആപ്പുകള്‍ വഴി യുവതികളെ പരിചയപ്പെടുകയാണ് മാര്‍ട്ടിന്‍ ആദ്യം ചെയ്യുന്നത്. ഒരുമിച്ചു താമസിക്കാന്‍ താല്‍പര്യമുള്ള യുവതികളെ കണ്ടുപിടിച്ചു അവരുമായി ബന്ധം സ്ഥാപിക്കും. അതിനുശേഷം ഫ്‌ളാറ്റിലേക്ക് ക്ഷണിക്കും. കൂടുതല്‍ യുവതികളെ പ്രതി മാര്‍ട്ടിന്‍ ഉപദ്രവിച്ചിരിക്കാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ സമാനസ്വഭാവമുള്ള രണ്ട് പീഡനക്കേസുകളിലാണു പ്രതിക്കെതിരെ അന്വേഷണം നടക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്ക്; 3,403 മരണം