Publish Date: Fri, 06 Oct 2023 (08:39 IST)
Updated Date: Fri, 06 Oct 2023 (08:41 IST)
കൊച്ചി മുനമ്പത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. വള്ളത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആനന്ദന്‍, മണികണ്ഠന്‍, ബൈജു എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്. ഷാജി, ശരത്, മോഹനന്‍, രാജു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.