കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന കൊച്ചി മെട്രോ സാമ്പത്തിക പ്രതിസന്ധിയില്‍. മികച്ച രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്ന മെട്രോ സര്‍വീസുകള്‍ മാര്‍ച്ച് 20നാണ് രോഗഭീതിമൂലം സര്‍വീസ് നിര്‍ത്തിയത്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിരുന്ന മെട്രോയ്ക്ക് ഇപ്പോള്‍ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ഫ്രെഞ്ച് വികസന ഏജന്‍സിയില്‍ നിന്ന് 1500 കോടിരൂപയാണം കൊച്ചി മെട്രോ വായ്പ എടുത്തിരുന്നത്.
ദിവസേന കുറഞ്ഞത് 25ലക്ഷം രൂപയാണ് ഇതിന്റെ തിരിച്ചടവ്. ഇതില്‍ മാര്‍ച്ചുമാസത്തെ അടവ് വരെ മാത്രമാണ് മെട്രോക്ക് ഒടുക്കാന്‍ കഴിഞ്ഞത്. ഇതുകൂടാതെ കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നെല്ലാം മെട്രോ വായ്പ എടുത്തിട്ടുണ്ട്.