Publish Date: Tue, 04 Jan 2022 (09:21 IST)
Updated Date: Tue, 04 Jan 2022 (09:22 IST)
ബിജെപിക്കെതിരെ കോണ്‍ഗ്രസാണ് ബദല്‍ എന്ന സിപിഐ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ ബിജെപിയുടെ ബദലായി കാണാന്‍ കഴിയില്ലെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല നിലപാട് കേരളത്തില്‍ ഗുണം ചെയ്യില്ല. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉള്ളത്. 11 സംസ്ഥാനങ്ങളിലും മറ്റ് പാര്‍ട്ടികളാണ്. അതുകൊണ്ട് പ്രാദേശിക മതേതര സഖ്യമാണ് ബിജെപിക്കെതിരെ വേണ്ടതെന്നും കോടിയേരി പറഞ്ഞു.