സിൽവർ ലൈൻ വിഷയത്തിൽ നന്ദിഗ്രാം ആവർത്തിക്കുമെന്ന് പ്രതിപക്ഷം പറയുന്നത് വെടിവെയ്‌പ്പുണ്ടാകണം എന്ന ഉദ്ദേശ്യത്തോടെയാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. ജനങ്ങളോട് യുദ്ധം ചെയ്യാനല്ല ചേർത്ത് നിർത്തി വികസനം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സമരം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. സമരം നടത്തേണ്ടവർക്ക് നടത്താം. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകും. സമരത്തെ നേരിടാൻ കൃത്യമായ നയമുണ്ട്.വെടിവയ്പ് പാടില്ലെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്നു പ്രതിപക്ഷം പറയുന്നതു വെടിവയ്പുണ്ടാകണം എന്ന് കരുതിയാണ്. രക്തസാക്ഷികളെ സൃഷ്‌ടിക്കുകയാണ് അവരുടെ ലക്ഷ്യം. അതിവിടെ നടക്കില്ല. എന്നാൽ പൊലീസിനു മാര്‍ഗതടസ്സമുണ്ടാക്കിയാല്‍ അതു നീക്കം ചെയ്യാന്‍ വേണ്ട നടപടി പൊലീസെടുക്കും. കോടിയേരി പറഞ്ഞു.
ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനത്തിനില്ല. എന്നാല്‍ സില്‍വര്‍ ലൈനെതിരെ നടക്കുന്നതു രാഷ്ട്രീയസമരമാണ്. അതിനെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.