Publish Date: Sat, 01 Oct 2022 (21:01 IST)
Updated Date: Sat, 01 Oct 2022 (21:02 IST)
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം.
അർബുദബാധ ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. മോശം ആരോഗ്യത്തെ തുടർന്ന് സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ശേഷം വിദഗ്ധ ചിത്സയിലായിരുന്നു. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്കയുയർന്നത്തിനെ തുടർന്ന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ യൂറോപ്പ് യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ ചെന്നൈയിൽ എത്തിചേർന്നിട്ടുണ്ട്.