പോപ്പുലർ ഫ്രണ്ടിന് ഏർപ്പെടുത്തിയ നിരോധനം പരിഹാരമാർഗ്ഗമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം ശക്തികളുടെ ക്രിമിനൽ പ്രവർത്തികൾക്കെതിരെ കർശന നടപടികളാണ് വേണ്ടതെന്നും ശത്രുതയും ഭീതിയും വളർത്തുന്ന രാഷ്ട്രീയത്തിന് ബുൾഡോസർ രാഷ്ട്രീയമല്ല പരിഹാരമെന്നും യെച്ചൂരി പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെയോ മറ്റേതെങ്കിലും ഭീകരവാദ പ്രവർത്തനമ്മ് നടത്തുന്ന സംഘടനയെയോ നിരോധിച്ചതുകൊണ്ട് കാര്യമില്ല. ആർഎസ്എസിനെ മൂന്ന് തവണ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി. ഭീകരതയുടെ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും തീവ്രവാദം അവസാനിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.