Webdunia - Bharat's app for daily news and videos

Install App

അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട, ബിനോയ് ദുബായിലുണ്ട്; പാർട്ടിയുടെ നിലപാട് മുമ്പ് തന്നെ അറിയിച്ചിട്ടുണ്ട് - കോടിയേരി

അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട, ബിനോയ് ദുബായിലുണ്ട്; പാർട്ടിയുടെ നിലപാട് മുമ്പ് തന്നെ അറിയിച്ചിട്ടുണ്ട് - കോടിയേരി

Webdunia
ചൊവ്വ, 30 ജനുവരി 2018 (16:39 IST)
ബിനോയ് കോടിയേരിക്കെതിരെ നിന്നുയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മറുപടിയുമായി പിതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍.

ബിനോയ്ക്കെതിരെ പരാതി നൽകിയ അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട. ബിനോയ് ദുബായിലുണ്ട്, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമനടപടികൾ അവിടെ സ്വീകരിക്കാമെന്നും കോടിയേരി പറഞ്ഞു.

ബിനോയിയുമായുള്ള ഇടപാടിന്റെ പേരില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ഇല്ലാത്ത പ്രശ്എനം എങ്ങനെ പരിഹരിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ദുബായ് നിയമപ്രകാരം പരിഹരിക്കണം. ഏതെങ്കിലും മാധ്യമവാര്‍ത്തയില്‍ തകരുന്നതല്ല സിപിഎം എന്നും കോടിയേരി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആവർത്തിക്കുന്ന മാധ്യമങ്ങൾക്ക് അജണ്ടകളുണ്ടെന്നും കോടിയേരി അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താനുമായി ബന്ധപ്പെട്ട് ഒരു ബിസിനസും നടന്നിട്ടില്ല. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് പാർട്ടി സെക്രട്ടറിയേറ്റും ഉന്നത നേതൃത്വവും അറിയിച്ചിട്ടുള്ളതാണെന്നും കോടിയേരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍

എൽ പി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം, തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: സൂംബ വിഷയത്തില്‍ കെ ടി ജലീൽ

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരം

ത്രീഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; അഞ്ചാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കില്ല

അടുത്ത ലേഖനം
Show comments