പിണറായി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു; മുഖ്യമന്ത്രിക്കെതിരെ സിപിഐ രംഗത്ത്
പിണറായി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു; മുഖ്യമന്ത്രിക്കെതിരെ സിപിഐ രംഗത്ത്
Publish Date: Mon, 29 Jan 2018 (15:48 IST)
Updated Date: Mon, 29 Jan 2018 (15:51 IST)
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനമുയര്‍ന്നത്.
സിപിഐ പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും തുടർന്ന് നടന്ന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിലുമാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ പരാമര്‍ശമുണ്ടായത്.
സ്വേച്ഛാധിപതിയെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. മൂന്നാർ വിഷയത്തില്‍ റവന്യൂ മന്ത്രിയോട് ആലോചിക്കാതെ സബ്കളക്ടറെ മാറ്റിയത് ഇതിനുള്ള തെളിവാണെന്നും സിപിഐ നേതാക്കള്‍ ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും സാമ്പത്തിക ശക്തിയായ ചൈനയെ പിന്തുണച്ച് സംസാരിച്ചത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇരുവരുടെയും പ്രസ്താവനകളും സിപിഐ ജില്ലാ സമ്മേളനത്തിൽ വിമര്‍ശിക്കപ്പെട്ടു.