Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടിയേരിയുടെ മക്കള്‍ക്ക് കോടികളുടെ ബിസിനസിനുള്ള പണം എവിടെനിന്ന് കിട്ടി?: ബിജെപി

കോടിയേരിയുടെ മക്കള്‍ക്ക് കോടികളുടെ ബിസിനസിനുള്ള പണം എവിടെനിന്ന് കിട്ടി?: ബിജെപി
തിരുവനന്തപുരം , തിങ്കള്‍, 29 ജനുവരി 2018 (21:35 IST)
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മക്കള്‍ക്ക് കോടികളുടെ ബിസിനസ് നടത്താനുള്ള പണം എവിടെനിന്ന് ലഭിച്ചെന്ന് സി പി എം കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്ന് ബി ജെ പി. കോടിയേരിയുടെ മക്കളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ആവശ്യപ്പെട്ടു.
 
കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍. 
 
കോടിയേരിയെ മൂലധനമാക്കിയാണ് മക്കള്‍ വിദേശത്ത് കച്ചവടം നടത്തുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എന്ന സ്ഥാനമാണ് വ്യാപാരം നടത്താനുള്ള മൂലധനം. എന്നാല്‍ ഇങ്ങനെയൊരു സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് സി പി എം ഇപ്പോള്‍ വിശദീകരിക്കുന്നത്.
 
അടിസ്ഥാനയോഗ്യത പോലുമില്ലാതെ കോടിയേരിയുടെ മക്കള്‍ക്ക് വിദേശകമ്പനികളില്‍ ജോലി നല്‍കുന്നതിന് കാരണം അച്ഛന്‍ സി പി എം സംസ്ഥാന സെക്രട്ടറിപദത്തില്‍ ഇരിക്കുന്നതുകൊണ്ടാണെന്നും വി മുരളീധരന്‍ ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശീന്ദ്രന്‍ തിരിച്ചെത്തിയാല്‍ പിന്നെ എല്‍‌ഡി‌എഫ് ധാര്‍മ്മികതയെക്കുറിച്ച് മിണ്ടരുത്: കെ മുരളീധരന്‍