Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനം മരത്തിലിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

വാഹനം മരത്തിലിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

എ കെ ജെ അയ്യര്‍

, വ്യാഴം, 14 ജനുവരി 2021 (16:09 IST)
വയനാട്: പിക്കപ്പ് വാഹനം മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ കൊളഗപ്പാറ കവലയിലാണ് അപകടമുണ്ടായത്. വയനാട് മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ടു മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് സംഭവം കണ്ടവര്‍ പറഞ്ഞത്.
 
ബത്തേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ ഇരുവരും മരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വിഫ്റ്റിന്റെ പുത്തൻ പതിപ്പ് ഉടൻ വിപണിയിലെത്തിയേക്കും