Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

കൊല്ലം ജില്ലയില്‍ ആറ് ക്യാമ്പുകളിലായി 281 പേര്‍

Kollam

എ കെ ജെ അയ്യര്‍

കൊല്ലം , ചൊവ്വ, 11 ഓഗസ്റ്റ് 2020 (09:25 IST)
കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ 281 പേരെ മാറ്റിതാമസിപ്പിച്ചു. 116 കുടുംബങ്ങളിലെ 112 പുരുഷന്മാരും 144 സ്ത്രീകളും 25 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ആറ് ക്യാമ്പുകളില്‍ നാലെണ്ണം കൊല്ലം താലൂക്കിലും രണ്ടെണ്ണം കരുനാഗപ്പള്ളിയിലുമാണ്.
 
ഇരവിപുരത്ത് ആരംഭിച്ച സെന്റ് ജോണ്‍സ് എച്ച് എസ് എസില്‍ 31 കുടുംബങ്ങളിലെ 37 പുരുഷന്മാരും 42 സ്ത്രീകളും 14 കുട്ടികളും അടക്കം 93 പേരുണ്ട്. കരുനാഗപ്പള്ളിയിലെ  അയണിവേലിക്കുളങ്ങരയിലെ ജോണ്‍ എഫ് കെന്നഡി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 33 കുടുംബങ്ങളിലെ 21 പുരുഷന്മാരും  46 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 69 പേരുണ്ട്. കരുനാഗപ്പള്ളിയിലെ തന്നെ  വിദ്യാധിരാജ എന്‍ എസ് എസ് കോളേജില്‍ 45 പേരാണുള്ളത്. 18 കുടുംബങ്ങളിലെ 22 പുരുഷന്‍മാരും 21 സ്ത്രീകളും രണ്ട് കുട്ടികളും. ഉണ്ട്.
 
ആദിച്ചനല്ലൂര്‍ വില്ലേജിലെ മൈലക്കാട് പഞ്ചായത്ത് യു പി സിലെ ക്യാമ്പില്‍ 25 കുടുംബങ്ങളിലെ 20 പുരുഷന്മാരും  24 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പടെ 51 പേരാണുള്ളത്. വടക്കേവിള പട്ടത്താനം വിമലഹൃദയ എച്ച് എച്ച് എസില്‍ എട്ടു കുടുംബങ്ങളിലെ 10 വീതം പുരുഷന്മാരും സ്ത്രീകളുമുണ്ട്. നെടുമ്പനയിലെ ബഡ്‌സ് സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പാര്‍പ്പിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിപ്പൂരിൽ വിമാനം കത്താതെ കാത്തത് പാന്തർ അഗ്നിരക്ഷാ യന്ത്രം