Publish Date: Sat, 03 Oct 2020 (09:52 IST)
Updated Date: Sat, 03 Oct 2020 (10:15 IST)
യുവഡോക്ടര്‍ ആത്മഹത്യ ചെയ്തത് ചുവരില്‍ 'സോറി' എന്ന് എഴുതിയ ശേഷം. കൊല്ലത്ത് സ്വകാര്യ ആശുപത്രി ഉടമയായ ഡോ. അനൂപ് കൃഷ്ണ(35)യെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്. ചുമരില്‍ രക്തം കൊണ്ട് സോറി എന്നും എഴുതിയിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒരാഴ്ച മുന്‍പാണ് അനൂപിന്റെ ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ചത്. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി. ചികിത്സാപിഴവിന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിചാരണകളും അധിക്ഷേപങ്ങളും ദിവസങ്ങളായി ഡോക്ടറെ അലട്ടിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഇദ്ദേഹത്തിന് ഭാര്യയും ഏഴുവയസുള്ള മകനും ഉണ്ട്.