Publish Date: Sat, 02 Oct 2021 (14:23 IST)
Updated Date: Sat, 02 Oct 2021 (14:34 IST)
മെഡിക്കല്‍കോളേജ് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച കയറി നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ബുധനാഴ്ച രാത്രി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍കോളേജിന്റെ വനിത ഹോസ്റ്റലിലാണ് സംഭവം നടന്നത്. അനില്‍(34), സുജിത്ത്(31) എന്നിവരെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റുചെയ്തത്.
അതിക്രമിച്ച് കയറിയ ശേഷം ഇവര്‍ ആയുധം കാട്ടി ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതില്‍ സുജിത് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.