Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എഫ്‌ഐ പ്രവര്‍ത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് 9ലക്ഷം രൂപയും തട്ടി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

dyfi

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 ഫെബ്രുവരി 2024 (10:51 IST)
dyfi
എസ്എഫ്‌ഐ പ്രവര്‍ത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി വിശാഖാണ് അറസ്റ്റിലായത്. ബലാത്സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്. ശാസ്താംകോട്ടയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയും എസ്എഫ്ഐ പ്രവര്‍ത്തകയുമായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.
 
പൊണ്‍കുട്ടിയില്‍ നിന്ന് 9ലക്ഷം രൂപ തട്ടുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് പെണ്‍കുട്ടി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കിയത്. സ്‌കൂള്‍ അധ്യാപികയായ മാതാവിന്റെ ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറിയത്. മൂന്ന് ലക്ഷം രൂപ നേരിട്ട് കൈമാറിയിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. മറ്റൊരു പെണ്‍കുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

King Charles: ചാള്‍സ് രാജാവിന് കാന്‍സര്‍; സ്ഥിരീകരിച്ച് ബക്കിങാം കൊട്ടാരം