ഭാര്യയെ കൊന്ന കേസിലെ പ്രതി അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ
ഭാര്യയെ കൊന്ന കേസിലെ പ്രതിയായ ഇന്ത്യാക്കാരൻ അമ്മയേയും കൊന്നു, അറസ്റ്റിൽ
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ഇന്ത്യൻ വംശജന്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. ഇന്ത്യൻ വംശജനായ കിക് ബോക്സർ റമീസ് പട്ടേലിനെയാണ് ജൊഹാനസ്ബർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊളോക്വാനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
സ്വന്തം അമ്മ മഹെജീൻ ബാനു പട്ടേലിനെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. ഇന്ത്യാക്കാർ മാത്രം താമസിക്കുന്ന ടൗൺഷിപ്പായ നിർവാണയിലെ വീട്ടിൽ വച്ചാണ് മഹെജീനിന് വെടിയേറ്റത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
2015 ഏപ്രിലിലാണ് റമീസിന്റെ ഭാര്യ ഫാത്തിമ കൊല്ലപ്പെട്ടത്. അതിനു ശേഷം ഇവരുടെ കുട്ടികളെ നോക്കിയിരുന്നത് മഹെജീനായിരുന്നു. അതേസമയം, വീട്ടിൽ അതിക്രമിച്ചുകയറിയഅക്രമികളാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണു റമീസ് വാദിക്കുന്നത്. ഇതിനെ പൊളിക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചതായാണു സൂചന. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.