Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാസ്തു ദോഷം മൂലമാണ് മരണങ്ങൾ സംഭവിക്കുന്നത്; കൂടുതല്‍ പേര്‍ മരിക്കുമെന്ന് ‘പ്രവചിച്ച്’ ജോളി, അയല്‍വാസികളുടെ മൊഴി

വാസ്തു ദോഷം മൂലമാണ് മരണങ്ങൾ സംഭവിക്കുന്നത്; കൂടുതല്‍ പേര്‍ മരിക്കുമെന്ന് ‘പ്രവചിച്ച്’ ജോളി, അയല്‍വാസികളുടെ മൊഴി

ചിപ്പി പീലിപ്പോസ്

, ബുധന്‍, 9 ഒക്‌ടോബര്‍ 2019 (11:05 IST)
കൂടത്തായി കൊലപാതക പരമ്പര നടന്ന പൊന്നാമറ്റം വീട്ടിലെ വാസ്തുദോഷമാണ് വീട്ടിലെ ദുര്‍മരണത്തിന് കാരണമെന്ന് ജോത്സ്യന്‍ പറഞ്ഞിരുന്നതായി ജോളി പ്രചരിപ്പിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നാണ് ജോളി തങ്ങളെ വിശ്വസിപ്പിച്ചിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.
 
റോയിയുടെ മാതാപിതാക്കളുടെ മരണശേഷമായിരുന്നു ജോളി ഈ കഥകൾ നാട്ടിൽ പ്രചരിപ്പിച്ചത്. കൊല്ലപ്പെടുന്നതിന് മുന്‍പ് റോയിയും ഈ കഥയില്‍ വീണിരുന്നു. ദോഷം അകറ്റാനുള്ള പരിഹാരക്രിയകൾ ചെയ്യാമെന്ന് റോയിയും സമ്മതിച്ചു. ഇതിനിടയിലാണ് റോയിയുടെ കൊലപാതകം.
 
കുടുംബാംഗങ്ങളെ ജോളി വിഷം കൊടുത്തു കൊന്നോ എന്ന് നേരത്തേ സംശയം തോന്നിയിരുന്നുവെന്നും അയല്‍വാസികളായ ആയിഷയും ഷാഹുല്‍ ഹമീദും മാധ്യമങ്ങളോട് വെളിപ്പെടുത്തി.
 
ജോളി ജോസഫിനെ കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് താമരശ്ശേരി കോടതിയില്‍ അപേക്ഷ നല്‍കും. ജോളിയെ കസ്റ്റഡിയില്‍ കിട്ടിയാലേ ഇതുവരെ എടുത്ത മൊഴികളിലടക്കം വിശദമായ പരിശോധന നടത്താനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു; ഒരു ലക്ഷം രൂപ നഷ്ട‌പരിഹാരം നൽകാൻ ഉത്തരവ്