Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടത്തായി കേസ് അന്വേഷണത്തിന് ആറംഗ സംഘം; ആറ് കൊലപാതകങ്ങളും വെവ്വേറെ അന്വേഷിക്കും

അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നേരത്തേ ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കിയിരുന്നു.

കൂടത്തായി കേസ് അന്വേഷണത്തിന് ആറംഗ സംഘം; ആറ് കൊലപാതകങ്ങളും വെവ്വേറെ അന്വേഷിക്കും

റെയ്നാ തോമസ്

, ബുധന്‍, 9 ഒക്‌ടോബര്‍ 2019 (09:14 IST)
കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനം. ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേർത്ത്, അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം. ആരൊക്കെയാകണം ഓരോ ടീമിലുമുണ്ടാകേണ്ടത് എന്ന് തീരുമാനിക്കുന്നതും, ഇതിന്‍റെ ഏകോപനച്ചുമതലയും റൂറൽ എസ്‍പി കെ ജി സൈമണായിരിക്കും. അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നേരത്തേ ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കിയിരുന്നു.
 
ഇപ്പോൾ 11 പേരാണ് ഈ കൂടത്തായി അന്വേഷണ സംഘത്തിലുള്ളത്. നിർണായകമായ വഴിത്തിരിവുകളുണ്ടാക്കിയ കണ്ടെത്തലുകൾ നടത്തിയത് ഡിവൈഎസ്‍പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. എത്ര പേരെ കൂടുതലായി ഈ സംഘത്തിലേക്ക് ചേർക്കുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ് ഈ ടീമിലേക്ക് ചേർക്കുന്നത്.
 
നിലവിൽ 11 പേരുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പുതിയ സംഘങ്ങൾ രൂപീകരിക്കുന്നതോടെ, ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബർ ക്രൈം, ഫൊറൻസിക് പരിശോധന, എഫ്ഐആർ തയാറാക്കുന്നതിൽ വിദഗ്‍ധർ, അന്വേഷണ വിദഗ്‍ധർ എന്നിങ്ങനെ ഓരോ മേഖലയിലും പ്രാവീണ്യം തെളിയിച്ചവരെയാണ് സംഘങ്ങളിൽ ഉൾപ്പെടുത്തുക. ഓരോ കേസിലും ഓരോ എഫ്ഐആർ രജിസ്റ്റർ ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണത്തിൽ നിന്നും തലമുടി കിട്ടി; ഭാര്യയുടെ തലമൊട്ടയടിച്ച് ഭർത്താവ്